GeneralLatest NewsMollywood

നേരിൽ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കും’ നടനെതിരെ ആരാധകര്‍

അനുരാജ് മനോഹര്‍ ഒരുക്കിയ ഇഷ്ക് എന്ന ചിത്രത്തില്‍ ആല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈന്‍ മികച്ച അഭിപ്രായം നേടുകയാണ്‌.

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. നവാഗതനായ അനുരാജ് മനോഹര്‍ ഒരുക്കിയ ഇഷ്ക് എന്ന ചിത്രത്തില്‍ ആല്‍വിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈന്‍ മികച്ച അഭിപ്രായം നേടുകയാണ്‌. തന്റെ ഈ കഥാപാത്രത്തിന് കിട്ടിയ പിന്തുണയാണ് തന്റെ ഇന്‍ബോക്സില്‍ വരുന്ന ഭീഷണികള്‍ എന്ന് ഷൈന്‍ പറയുന്നു. ‘ നേരിൽ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കും, നിന്നെ കാണാനിരിക്കുവാ രണ്ടെണ്ണം തരാൻ’ തുടങ്ങിയ മേസ്സേജുകളാണ് താരത്തിനു വരുന്നത്.

ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് ഷൈന്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തോടുള്ള സമീപനമാണ് തന്റെ ഇന്‍ബോക്സിലെ കമന്റുകള്‍ എന്ന് താരം പറയുന്നു. ചിത്രത്തില്‍ ഷെയിന്‍ നിഗമാണ് നായകന്‍.

shortlink

Related Articles

Post Your Comments


Back to top button