BollywoodLatest News

രാജ്യമൊട്ടാകെ മോദി തരംഗമാണെങ്കിലും തിയേറ്ററില്‍ സംഭവിക്കുന്നത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമങ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോദി’ ഇന്ന് തീയേറ്ററുകളിലെത്തി. രാജ്യമൊട്ടാകെ മോദി തരംഗം അലയടിക്കുമ്പോള്‍ വെള്ളിത്തിരയിലെ മോദിക്ക് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. രാജ്യത്തെ മോദി പ്രഭാവം തിയേറ്ററില്‍ കണാന്‍ കഴിയുന്നില്ല. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ചിത്രം തീയേററുകളിലെത്തിയത്. വെള്ളിത്തിരയില്‍ വിവേക് ഒബ്രോയിയാണ് നരേന്ദ്ര മോദിയായെത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ നാളുകളില്‍ വെള്ളിത്തിരയിലും മോദി നിറയുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ലെജന്റ് ഗ്ലോബല്‍പിക്‌ച്ചേഴ്‌സ് ചിത്രീകരണം ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് സമയം ചിത്രം റിലീസ് ചെയ്യാനായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണമുയര്‍ന്നതോടെ റിലീസ് തീയതി നീട്ടിവയ്‌ക്കേണ്ടി വന്നു.

Tags

Post Your Comments


Back to top button
Close
Close