GeneralLatest News

ജിമ്മില്‍ വെച്ച് എതിരാളിയെ മലര്‍ത്തിയടിക്കുന്ന ടൊവീനോ; വീഡിയോ വൈറല്‍

സിനിമകളിലും മറ്റും വില്ലനെ പറത്തിയടിക്കുന്ന രംഗങ്ങള്‍ കണ്ടിട്ടുണ്ട്. ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങളും പ്രശസ്തമാണ്. ഇപ്പോളിതാ ഇതാ ടൊവിനോയുടെ ഒരു ഉഗ്രന്‍ സ്റ്റണ്ട് രംഗം വൈറലായിരിക്കുകയാണ്. ആദ്യം കാണുന്നവര്‍ക്ക് ഇത് ഒരു സിനിമ രംഗമാണെന്ന് തോന്നും. എന്നാല്‍ സത്യം മറ്റൊന്നാണ്. ജിമ്മില്‍ വച്ച് കൂട്ടുകാരനെ മലര്‍ത്തിയടിക്കുന്ന ടൊവിനോയാണ് വീഡിയോയില്‍. നിമിഷ നേരത്തിനുളളില്‍ തന്നെ വീഡിയോ വൈറലായിട്ടുണ്ട്.

ഓരോ ചിത്രങ്ങളിലും തന്റേതായ വ്യത്യസ്ത ഗെറ്റപ്പും അഭിനയ മികവിലുമാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഇതു കൊണ്ടെല്ലാം മലയാളികള്‍ക്ക് ടൊവിനോയെ അത്രകണ്ട് ഇഷ്ടവുമാണ്. ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സജീവ സാന്നിധ്യമായ ടൊവിനോയുടെ സ്റ്റൈല്‍ എപ്പോഴും സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയിലും ചര്‍ച്ച വിഷയമാകാറുണ്ട്. അതിനിടയിലാണ് വീഡിയോ വൈറലായത്.

shortlink

Related Articles

Post Your Comments


Back to top button