Latest NewsMollywood

സിനിമയെ പരാജയപ്പെടുത്താന്‍ ഒരു കൂട്ടര്‍ ശ്രമിക്കുന്നു; ആരോപണവുമായി ‘ഒരൊന്നൊന്നര പ്രണയകഥ’യുടെ സംവിധായകന്‍ രംഗത്ത്

അടുത്തിടെ റിലീസായ ചിത്രമാണ് ‘ഒരൊന്നൊന്നര പ്രണയകഥ’. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ ഷിബു ബാലന്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ചിത്രം ‘ഒരൊന്നൊന്നര പ്രണയകഥ’ റിലീസ് ആകാതിരിക്കാനും പരാജയപ്പെടുത്താനും ഒരു കൂട്ടര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായാണ് ഷിബു രംഗത്തെത്തിയത്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം ഷിബു വെളിപ്പെടുത്തിയത്.

https://www.facebook.com/shibu.balan.12/videos/2220285294720283/

‘മെയ് 24 ന് എന്റെ ഒരൊന്നൊന്നര പ്രണയകഥ റിലീസ് ചെയ്തു. പക്ഷേ ആ സിനിമ പുറത്തിറങ്ങുന്നതിന് മമ്പ് ചിത്രം റിലീസ് ആകാതിരിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിച്ചു. പോസ്റ്ററുകള്‍ നശിപ്പിക്കുക, ഡിസ്പ്ലേ ബോര്‍ഡുകള്‍ മറയ്ക്കുക, തിയറ്ററിലേക്കു വരുന്ന പ്രേക്ഷകരോടു ആളില്ലാത്തതുകൊണ്ട് ഷോ ഇല്ലെന്നു പറയുക, ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഷോ ഇല്ലാത്തതുകൊണ്ട് പണം തിരികെ കൊടുക്കുക തുടങ്ങിയ നീക്കങ്ങള്‍. എന്തിനാണ് ഒരു ചെറിയ സിനിമക്കെതിരെ ഇങ്ങനൊരു നീക്കം എന്നെനിക്കറിയില്ല.”ഇത്തരത്തിലൊരു ചതി പ്രതിഭാസം മലയാള സിനിമയിലും സംഭവിച്ചിരിക്കുകയാണ്. നെഗറ്റീവ് റിവ്യൂസ് സര്‍വ്വ സാധാരണമാണെങ്കിലും സിനിമയോട് ബന്ധമില്ലാത്ത തരത്തിലാണ് അത് എഴുതിയിരിക്കുന്നത്. ഇത് ആരോ പറഞ്ഞു ചെയ്യിച്ചപോലെയാണെന്ന് കുറേ പേര്‍ക്ക് മനസിലായിട്ടുണ്ട്.
പടം കണ്ടിട്ട് ഇടവേളയില്‍ പ്രേക്ഷകര്‍ ഇറങ്ങിപ്പോയെന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകും. എന്നാല്‍, ഇവിടെ പടത്തിന് റിലീസിനു മുന്‍പേ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ ആരാണ് ചെയ്തതെന്ന് അറിയില്ലെന്നും ഷിബു പറഞ്ഞു.

https://www.facebook.com/shibu.balan.12/videos/2221600221255457/

shortlink

Post Your Comments


Back to top button