Latest NewsMollywood

ആദ്യ ജാവാ ഉടമകളില്‍ ഒരാളായി ഉണ്ണി മുകുന്ദന്‍; ബൈക്ക് ഓടിച്ച് മമ്മൂട്ടി

ആദ്യ ജാവാ ഉടമകളില്‍ ഒരാളായിരിക്കുകയാണ് ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍. ഉണ്ണി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുതിയ ബൈക്ക് വാങ്ങിയ കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രങ്ങളില്‍ ബൈക്ക് ഓടിക്കുന്നത് ഉണ്ണി മുകുന്ദനല്ല. പകരം വാഹന പ്രേമിയായ മമ്മൂട്ടിയാണ്.

‘നമ്മള്‍ ഒരു പുതിയ ബൈക്ക് വാങ്ങിയാല്‍ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കും’ എന്ന ഒരു ട്രോള്‍ സഹിതമായിരുന്നു ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം പുതിയ വാഹനങ്ങളോടുള്ള മമ്മൂട്ടിയുടെ താല്‍പര്യം പണ്ടേ വാര്‍ത്തകളില്‍ വന്നിട്ടുള്ള കാര്യമാണ്. തൃശൂര്‍ ക്ലാസിക് മോട്ടോഴ്സില്‍ നിന്നാണ് ഉണ്ണി മുകുന്ദന്‍ ജാവ സ്വന്തമാക്കിയത്. മമ്മൂട്ടി നായകനാവുന്ന മാമാങ്കം സിനിമയുടെ സെറ്റില്‍ നിന്നാണ് മമ്മൂട്ടി ജാവ ഓടിക്കുന്ന ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button