Latest NewsMollywood

വിവാഹത്തിന് ശേഷവും അതിസുന്ദരിയായി ഭാവന; ചിത്രങ്ങള്‍ വൈറല്‍

വിവാഹം കഴിഞ്ഞതിന് ശേഷം ഭാവന വീണ്ടും സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകള്‍

വിവാഹം കഴിഞ്ഞതോടെ ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയില്‍ സജീവമായിരിക്കുകയാണ് നടി ഭാവന. ഭാവനയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനായാണ് മലയാളികള്‍ കാത്തിരിക്കുന്നത്. തമിഴിലെ ഹിറ്റ് മൂവി 96 ന്റെ കന്നഡ റീമേക്കായി ഒരുക്കിയ 99 ആണ് ഭാവന നായികയായി അഭിനയിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന ഭാവനയുടെ ഏറ്റവും പുതിയ ചില ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമാവുന്നത്.

വിവാഹം കഴിഞ്ഞതിന് ശേഷം ഭാവന വീണ്ടും സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകള്‍. അതിനൊപ്പമാണ് നീല സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളെത്തിയത്. ഇത് മാത്രമല്ല വേറൊരു ഗെറ്റപ്പില്‍ സ്റ്റേജില്‍ നില്‍ക്കുന്ന ഭാവനയുടെ വീഡിയോയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പുറത്ത് വിട്ടിരുന്നു. ഭാവനയും ഈ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ഭാവനയുടെ പേരിലുള്ള ഫാന്‍സ് ക്ലബ്ബുകാര്‍ ഇതെല്ലാം ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button