GeneralLatest NewsMollywoodNEWSWOODs

പലരുടേയും സങ്കടങ്ങള്‍ അവര്‍ ഇങ്ങനെയൊക്കെയാകും തീര്‍ക്കുന്നതെന്ന് തോന്നുന്നു: ഭാവന

എല്ലാത്തിനും നല്ല വശവും മോശം വശവും ഉണ്ട്.

മലയാളത്തിന്റെ പ്രിയ നായികയാണ് ഭാവന. പല താരങ്ങൾക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും സൈബര്‍ ആക്രമണം നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ സൈബര്‍ ആക്രമണത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ഭാവന പങ്കുവച്ചത് ശ്രദ്ധനേടുന്നു.

read also: അച്ഛന്‍ പറഞ്ഞ കാര്യങ്ങളുടെ വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോട് ചോദിക്കണം, എന്നോടല്ല: അഹാന കൃഷ്ണ

‘സൈബര്‍ ആക്രമണം എല്ലാ മേഖലയിലുള്ളവരും നേരിടുന്ന കാര്യമാണ്. ഇതൊരു സാധാരണ കാര്യമായി മാറാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വര്‍ക്കിനെ വിശ്രമിക്കുന്നത് നമുക്ക് മനസിലാക്കാം. വ്യക്തിപരമായി ആക്രമിക്കുക അല്ലെങ്കില്‍ അസഭ്യം പറച്ചില്‍ ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസിലാവുന്നില്ല. പലരുടേയും സങ്കടങ്ങള്‍ അവര്‍ ഇങ്ങനെയൊക്കെയാകും തീര്‍ക്കുന്നതെന്ന് തോന്നുന്നു’- എന്നാണ് ഭാവന പറയുന്നത്.

എല്ലാത്തിനും നല്ല വശവും മോശം വശവും ഉണ്ട്. ബോഡി ഷെയ്മിംഗ്, ജെന്‍ഡര്‍ ഷെയ്മിംഗ്, മറ്റ് അധിക്ഷേപങ്ങള്‍ തെറ്റാണെന്ന് ഒരു പരിധിവരെ ജനങ്ങളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ സഹായിച്ചിട്ടുണ്ടെന്ന് ഭാവന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button