Latest NewsMollywood

പതിവ് തെറ്റിച്ച് മമ്മൂക്ക; കാത്തിരുന്നവര്‍ക്ക് നിരാശ

ജൂണ്‍ ആറിന് റിലീസ് തീരുമാനിച്ചിരുന്ന ഉണ്ടയുടെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്

എല്ലാ വര്‍ഷവും ഈദിന് മുന്നോടിയായി സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഇറങ്ങാറുണ്ടയിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റിയിരിക്കുകയാണ്. ഇത്തവണയും ഈദിന് മുന്നോടിയായി ജൂണ്‍ ആറിന് റിലീസ് തീരുമാനിച്ചിരുന്ന ഉണ്ടയുടെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. സെന്‍സറിങ്ങിലെ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് റിലീസിംഗ് തീയതി മാറ്റിവെച്ചിരിക്കുന്നത്.

മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്. ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, തുടങ്ങിയ താരങ്ങളാണ് ഉണ്ടിയില്‍ അണിനിരക്കുന്നത്. മലയാളത്തിലെ താരങ്ങള്‍ക്ക് പുറമേ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിലുണ്ടവും.

shortlink

Related Articles

Post Your Comments


Back to top button