GeneralLatest NewsSongs

ഇളയരാജയുടെ ഗാനങ്ങള്‍ പാടുന്നതും മാധ്യമങ്ങളില്‍ ഉപയോഗിക്കുന്നതും വിലക്കി മദ്രാസ് ഹൈക്കോടതി

പാട്ടുകള്‍ വേദികളില്‍ പാടുന്നതും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, എഫ്എം റേഡിയോ തുടങ്ങിയവയില്‍ ഉപയോഗിക്കുന്നതുമാണ് കോടതി തടഞ്ഞത്

ചെന്നൈ: ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇളയരാജയുടെ പാട്ടുകള്‍ വേദികളില്‍ പാടുന്നതും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, എഫ്എം റേഡിയോ തുടങ്ങിയവയില്‍ ഉപയോഗിക്കുന്നതുമാണ് കോടതി തടഞ്ഞത്. ഇതുസംബന്ധിച്ച് ഇളയരാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിച്ച ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇളയരാജ നിര്‍ദേശിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഒഴികെയുള്ളവര്‍ പ്രത്യേകം അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ പാട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പണം വാങ്ങി പാടിയാല്‍ ഗായകര്‍ ആനുപാതിക തുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ രംഗത്തു വന്നിരുന്നു. അനുമതി നേടാതെ സ്റ്റേജ് ഷോയില്‍ പാടിയതിന്റെ പേരില്‍ പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിനെതിരേ ഒരു വര്‍ഷം മുന്‍പ് ഇളയരാജ നോട്ടീസയച്ചിരുന്നു. അടുത്തിടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button