CinemaKollywoodLatest NewsWOODs

സം​ഗീത മാന്ത്രികൻ ഇളയരാജക്കിന്ന് 80 ആം പിറന്നാൾ: ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി

ഇളയരാജയെ ആശംസകൾ കൊണ്ടു മൂടുകയാണ് സം​ഗീത ലോകവും ആരാധകരും

പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ, സംഗീതസംവിധായകൻ ഇളയരാജക്കിന്ന് ജൻമദിനം, സം​ഗീത മാന്ത്രികൻ സാക്ഷാൽ ഇളയരാജക്കിന്ന് 80 ആം പിറന്നാൾ ആഘോഷമാണ്.

വർഷങ്ങളായി എണ്ണിയാലൊടുങ്ങാത്ത ബ്ലോക്ക്ബസ്റ്റർ ഗാനങ്ങൾ നൽകി നമ്മെ അനുഗ്രഹിച്ച ഇളയരാജയെ ആശംസകൾ കൊണ്ടു മൂടുകയാണ് സം​ഗീത ലോകവും ആരാധകരും.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എഴുതിയത് ഇപ്രകാരമാണ്, “പ്രഭാതം മധുരതരമായി മാറട്ടെ, യാത്രകൾ സുഗമമാകട്ടെ – സന്തോഷങ്ങൾ ആഘോഷങ്ങളായി മാറട്ടെ – സങ്കടങ്ങൾ വിണ്ണിൽ അലിഞ്ഞില്ലാതാവട്ടെ – രാത്രികൾ വർണ്ണാഭമായിരിക്കട്ടെ തമിഴ് നാടിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ ഇളയരാജ, പിറന്നാൾ ആശംസകൾ.

സം​ഗീത ലോകത്ത് ഇളയരാജ അവതരിപ്പിക്കുന്ന മാന്ത്രികതയിൽ മതിമറന്ന ഒരു ആരാധകനെന്ന നിലയിൽ – നിങ്ങളിലൊരാളെന്ന നിലയിൽ മഹാനായ കലാകാരന് ജന്മദിനാശംസ നേരുന്നതിൽ ഞാൻ സന്തുഷ്ടനാണെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന ഇളയരാജ 45 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ 7,000-ലധികം ഗാനങ്ങൾ രചിക്കുകയും 1,000-ലധികം സിനിമകൾക്ക് സം​ഗീതം നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button