CinemaGeneralLatest NewsMollywoodNEWSSocial MediaWOODs

തമിഴകത്തെ സ്റ്റൈൽ മന്നനിന്ന് 73ആം പിറന്നാൾ: ആഘോഷമാക്കി മാറ്റി രജനീകാന്തിന്റെ ആരാധകരും

ആയുരാരോ​ഗ്യ സൗഖ്യങ്ങൾ നേർന്ന് ആരാധകരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു

ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നന് ഇന്ന് 73ആം പിറന്നാൾ, പ്രിയ താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് ആരാധകരും സഹപ്രവർത്തകരുമെല്ലാം.

എന്റെ പ്രിയ സുഹൃത്ത് സൂപ്പർ സ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. രജനീകാന്തിന്റെ മകളായ ഐശ്വര്യയുടെ മുൻ ഭർത്താവും തമിഴ് സൂപ്പർ താരവുമായ ധനുഷ് ജൻമദിനാശംസകൾ തലൈവ എന്നാണ് കുറിച്ചത്.

ഐശ്വര്യ രജനീകാന്തുമായി വേർപിരിഞ്ഞതിന് ശേഷവും ധനുഷ് പതിവായി മുടങ്ങാതെ രജനീകാന്തിന് പിറന്നാൾ ആശംസകൾ നേരാറുണ്ട്. തങ്ങളുടെ പ്രിയ താരത്തിന് ആയുരാരോ​ഗ്യ സൗഖ്യങ്ങൾ നേർന്ന് ആരാധകരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു. ജൂനിയർ എൻടിആർ, ഖുശ്ബു, അശോക് സെൽവൻ എന്നീ താരങ്ങളും മുതിർന്ന നടന് ആശംസകൾ നേർന്നെത്തി.

shortlink

Related Articles

Post Your Comments


Back to top button