BollywoodGeneralLatest News

മുഖം നിറയെ ചുവന്ന പാടുകളുമായി താരസുന്ദരി; ചിത്രം ഡിലീറ്റ്‌ ചെയ്യൂവെന്ന് ആരാധകര്‍

കരീനയ്ക്ക് എന്തോ അസുഖമാണെന്നും ത്വക്ക് രോഗമാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.

താരങ്ങളുടെ മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകാറുണ്ട്. അത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ബോളിവുഡ് താര സുന്ദരി കരീന കപൂറിന്റെ ചിത്രമാണ്.

വെയിലത്ത് വാടിത്തളര്‍ന്നു മുഖം നിറയെ ചുവന്ന പാടുകളുമായി നില്‍ക്കുന്ന കരീന കപൂറിന്റെ സെല്‍ഫി ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തയ്മുറിനുമൊപ്പം ഇറ്റലിയിലെ തസ്‌കനിയില്‍ അവധി ആഘോഷത്തിനിടയിലെ ചിത്രമാണ് ഇന്സ്റ്റഗ്രാമില്‍ താരം പങ്കുവച്ചത്.

ഏറെ പ്രായം തോന്നിക്കുന്നവെന്നും ഫോട്ടോ എത്രയും വേഗം ഡെലീറ്റ് ചെയ്യണമെന്നും ചില ആരാധകര്‍ ആവശ്യപ്പെടുന്നു. രൂക്ഷഭാഷയിലുളള വിമര്‍ശനങ്ങളുംതാരത്തിനെതിരെ ഉയരുന്നുണ്ട്. കരീനയ്ക്ക് എന്തോ അസുഖമാണെന്നും ത്വക്ക് രോഗമാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button