CinemaComing SoonLatest NewsNEWS

ഹൻസാല്‍ മേഹ്തയുടെ മര്‍ഡര്‍ മിസ്റ്ററി ത്രില്ലറിൽ കരീന കപൂര്‍

ഹൻസാല്‍ മേഹ്തയുടെ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായികയായി കരീന കപൂര്‍. ഇതുവരെ പേരിടാത്ത ചിത്രം നിര്‍മിക്കുന്നതും കരീന കപൂര്‍ തന്നെയാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള മര്‍ഡര്‍ മിസ്റ്ററി ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് കരീന കപൂര്‍.

ഏക്താ കപൂറും ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. മികച്ച ടീമായിരുന്നു ഇതെന്ന് കരീന കപൂര്‍ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. കരീന കപൂര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും കരീനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

അതേസമയം, ‘ദ ക്ര്യൂ’ എന്ന ചിത്രവും കരീന കപൂര്‍ കേന്ദ്ര കഥാപാത്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തബു, കൃതി സനോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഒരു കോമിക് എന്റര്‍ടെയ്നറായിരിക്കും ചിത്രം. രാജേഷ് കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read Also:- അമ്മയുടെ അന്നത്തെ നിലവിളി ഇപ്പോഴും മനസിലുണ്ട്, മുറിയിലാകെ രക്തം : അച്ഛനെക്കുറിച്ച് സിദ്ധാർത്ഥ്

ഒരു ഒടിടി സിനിമയും അടുത്തിടെയായി കരീന കപൂര്‍ പൂര്‍ത്തിയാക്കിയിരുന്നു. ‘ദ ഡിവോഷൻ ഓഫ് സസ്‍പെക്റ്റ് എക്സ്’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button