Latest NewsMollywood

ദാമു വെറും ദാമുവല്ല, വിചാരിക്കുന്നതിലും മുകളിലാണ്, ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി ട്രോളന്മാര്‍; വീഡിയോ വൈറല്‍

സിനിമയിലെ കഥാപാത്രങ്ങളെ ട്രോളന്മാര്‍ ഏറ്റെടുത്ത് സൂപ്പര്‍ താരങ്ങളാക്കിയതാണ് ഈ കഥാപാത്രങ്ങള്‍

സോഷ്യല്‍ മീഡിയ അടക്കി വാഴുന്ന ചില താരങ്ങള്‍ നമുക്കുണ്ട്. ദശമൂലം ദാമു, രമണന്‍, മനോഹരന്‍ മംഗളോദയം, മണവാളന്‍, കണ്ണന്‍ സ്രാങ്ക് തുടങ്ങിയവരാണവര്‍. സിനിമയിലെ കഥാപാത്രങ്ങളെ ട്രോളന്മാര്‍ ഏറ്റെടുത്ത് സൂപ്പര്‍ താരങ്ങളാക്കിയതാണ് ഈ കഥാപാത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂടും സലിം കുമാറും ഹരിശ്രീ അശോകനുമെല്ലാം അവിസ്മരണീയങ്ങളാക്കിയ കഥാപാത്രങ്ങളാണ് ഇവര്‍.

ഇവരില്‍ മുന്‍തൂക്കം സുരാജിന്റെ ദശമൂലം ദാമുവിനാണെന്നു തന്നെ പറയാം. മമ്മൂട്ടി നായകനായി 2009ല്‍ പുറത്തിറങ്ങിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ സുരാജിന്റെ കഥാപാത്രമായിരുന്നു ദശമൂലം. റൗഡിയാണെങ്കിലും പേടിത്തൊണ്ടനും സര്‍വോപരി മഹാമണ്ടനും കൂടിയായ ദാമൂ, തിയേറ്ററുകളില്‍ പ്രേക്ഷകനെ ചിരിപ്പിച്ചതിന് കണക്കുണ്ടായിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ കാലമായതോടെ ദാമൂ ട്രോളന്മാരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ദാമുവിന്റെ ട്രോളുകള്‍ കണ്ട് സാക്ഷാല്‍ സുരാജ് തന്നെ പലതവണ ടോളന്മാരെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ദാമൂ വെറും ദാമൂവല്ല എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ട്രോളന്മാര്‍. ലൂസിഫറിലെ തീം കടമെടുത്ത് ദശമൂലം ദാമുവിനെ അബ്റാം ദാമൂവാക്കി മാറ്റിയിരിക്കുകയാണ് നമ്മുടെ ട്രോളന്‍സ്. ലൂസിഫര്‍ ദാമു എന്നാണ് വീഡിയോയുടെ പേര്.

https://youtu.be/qr7Hm02g0Qc

shortlink

Related Articles

Post Your Comments


Back to top button