CinemaLatest NewsMollywoodWOODs

എന്റെ മറ്റൊരു പേരാണ് അനുരാ​ഗ സിങ്കം; ട്രോളുകളോട് പ്രതികരിച്ച് നടൻ വിനീത്

ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവും എടുത്താണ് ആ ചിത്രം അവർ നിർമ്മിച്ചത്

പലപ്പോഴും ട്രോളൻമാർ സ്ഥിരമായി എടുക്കുന്നതാണ് കാംബോജിയെന്ന വിനീത് ചിത്രം. 2017 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രമായാണ് വിനീത് അഭിനയിച്ചത്.

അനുരാ​ഗ സിങ്കം എന്നാണ് ട്രോളൻമാർ വിനീതിന് ഈ ചിത്രത്തോടെ നൽകിയ പേര്. കാംബോജി ട്രോളുകളോട് പ്രതികരിക്കുകയാണ് നടൻ വിനീത്. തന്നോട് പലരും കാംബോജി 2 എന്നാണെന്ന് ചോദിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

നല്ല പ്രമോഷനോടെയാണ് ആ ചിത്രം എത്തിയത്. റിട്ടയേർഡ് പ്രഫസർ ആയിട്ടുള്ള ഒരു സ്ത്രീയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. അവരുടെ ജീവിതത്തിന്റെ മുഴുവൻ സമ്പാദ്യവും എടുത്താണ് ആ ചിത്രം അവർ നിർമ്മിച്ചത്.

പലപ്പോഴും കാംബോജി 2 എപ്പോഴാണെന്നും, ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും ആൾക്കാർ ചോദിക്കുന്നത് തമാശ സെൻസിലാണ് താൻ എടുക്കാറുള്ളതെന്നും ട്രോളുകൾ ഒക്കെ ആ സെൻസിൽ മാത്രമാണ് താൻ എടുക്കുന്നതെന്നും പറഞ്ഞിരിക്കുകയാണ് നടൻ വിനീത്.

 

shortlink

Related Articles

Post Your Comments


Back to top button