BollywoodCinemaLatest NewsWOODs

മൈസൂർ സുൽത്താൻ ടിപ്പുവിന്റെ മുഖമാകെ കരിതേച്ച് വികൃതമാക്കി, വിമർശനവും: ടിപ്പു മോഷൻ പോസ്റ്റർ പുറത്ത്

മത ഭ്രാന്തനായ സുൽത്താന്റെ കഥ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ

മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ വിമർശിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. മത ഭ്രാന്തനായ സുൽത്താന്റെ കഥ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ കൊടുത്തിരിക്കുന്നത്.

ടിപ്പു എന്നാണ് ചിത്രത്തിന് പേരും നൽകിയിരിക്കുന്നത്. ​ഗുരുതരമായ ആരോപണങ്ങളാണ് മോഷൻ പോസ്റ്ററിൽ അടക്കമുള്ളത്. ഇറോസ് ഇന്റർ നാഷ്ണലും രശ്മി ശർമ്മ ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

ടിപ്പുവിന്റെ ചരിത്രം വിമർശനപരമായി അവതരിപ്പിക്കുന്ന ചിത്രമാണിതെന്നാണ് സൂചന. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസിനെത്തും.

അതേസമയം ടിപ്പുവിന്റെ മോഷൻ പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന സിനിമകളാണ് അണിയറപ്രവർത്തകർ കൊണ്ടുവരുന്നതെന്ന് ചില ആരാധകർ ആരോപിക്കുന്നത്, മറ്റുചിലർ മനുഷ്യത്വവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ചെയ്യണമെന്നാണ് അണിയറപ്രവർത്തകരോട് ആവശ്യപ്പെടുന്നത്.

ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അമിതാഭ് ബച്ചൻ നായകനായ പിങ്ക് സിനിമ നിർമ്മിച്ചതിന് പേരുകേട്ട നിർമ്മാതാവാണ് രശ്മി ശർമ്മ. മോഷൻ പോസ്റ്റർ നോക്കുമ്പോൾ, ചിത്രം ടിപ്പു ചക്രവർത്തിയെ മഹത്വപ്പെടുത്തുന്നതായി തോന്നുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യത്തിലേക്കും ക്രൂരതകളിലേക്കും ഉള്ള തുറന്നെഴുത്തായിരിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button