BollywoodLatest News

‘സൂപ്പര്‍ 30’ വിവാദത്തില്‍, ചിത്രത്തില്‍ കളര്‍ കോഡിംഗ് എന്ന് സോഷ്യല്‍ മീഡിയ; മദര്‍ ഇന്ത്യയിലെ സഞ്ജയ് ദത്തും ഉഡ്താ പഞ്ചാബിലെ ആലിയയുടെ വേഷവും ഇതിന് ഉദാഹരണം

ചിത്രത്തിലെ താരത്തിന്റെ മേക്കോവറാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്

ബോളിവുഡ് താരം ഹൃത്വിക്ക് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘സൂപ്പര്‍ 30’. ബിഹാര്‍ സ്വദേശിയായ പ്രശസ്ത ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറായി ഹൃത്വിക് എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. എന്നാല്‍ ചിത്രം ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ചിത്രത്തിലെ താരത്തിന്റെ മേക്കോവറാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്.

ബോളിവുഡ് ചില ജാതിവിഭാഗങ്ങളെയും സവിശേഷ ജനവിഭാഗങ്ങളെയും കാണിക്കുന്നതിനായി വെച്ച് കളര്‍ കോഡിംഗ് നടത്തിയിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കരുത് എന്ന പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഉദാഹരണമായി അവര്‍ മദര്‍ ഇന്ത്യയില്‍ കര്‍ഷകനായി സഞ്ജയ് ദത്ത് എത്തിയതും ഉഡ്താ പഞ്ചാബിലെ ആലിയയുടെ വേഷവും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിനിടെ താഴ്ന്ന ജാതിയില്‍പ്പെട്ടവനും പാവപ്പെട്ടവനും സ്വാഭാവികമായും നിറം കുറവായിരിക്കും എന്ന ധാരണയാണ് ബോളിവുഡ് പുലര്‍ത്തി പോരുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സഞ്ജയ് ശ്രീവാസ്തവ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button