Latest NewsMollywood

മോഹന്‍ലാലിന് പകരം ഭദ്രന്റെ വിളി ചെന്നത് ഈ യുവ നടനിലേക്ക്; ‘ജൂത’ന്റെ കഥയിങ്ങനെ

മോഹന്‍ലാല്‍ എന്ന പേര് ആദ്യം ഉയര്‍ന്നുവെങ്കിലും ഭദ്രന്റെ വിളി ചെന്നത് സൗബിന്‍ ഷാഹിറെന്ന യുവനടനിലേയ്ക്കായിരുന്നു

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. അദ്ദേഹത്തിന്റെ പുതിയ സിനിമയാണ് ജൂതന്‍. പുതിയ ചിത്രത്തില്‍ നായകനാനെയും തീരുമാനിച്ചു. മോഹന്‍ലാല്‍ എന്ന പേര് ആദ്യം ഉയര്‍ന്നുവെങ്കിലും ഭദ്രന്റെ വിളി ചെന്നത് സൗബിന്‍ ഷാഹിറെന്ന യുവനടനിലേയ്ക്കായിരുന്നു.

‘ഡെക്കാന്‍ ക്രോണിക്കിളില്‍ കണ്ട ഒരു ലേഖനമാണ് എന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചത്. സ്ഥടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടുപോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതന്‍. അയാളുടെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നു. അവളുടെ സാമീപ്യം ആയാളിലെ സത്യസന്ധനായ വ്യക്തിയെ പുറത്ത് കൊണ്ടുവരുന്നതാണ് കഥ.’ ചിത്രത്തില്‍ ജൂതന്റെ വേഷത്തില്‍ സൗബിന്‍ എത്തുന്നു. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായിക. ശിക്കാര്‍, നടന്‍, കനല്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button