GeneralLatest NewsMollywood

‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എത്തുന്നു; ‘പതിനെട്ടാം പടി’ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി എത്തുന്നു

ആരാധകരെ ആവേശത്തിലാക്കാന്‍  ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്‍റെ സംവിധാനം ശങ്കര്‍ രാമകൃഷ്ണനാണ്.

ഒരു സ്റ്റാന്‍ഫോര്‍ഡ് യൂണിവേ‍ഴ്‍സിറ്റി പ്രൊഫസറുടെ റോളില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ പൃഥ്വിരാജുമുണ്ട്. പ്രധാന കഥാപാത്രങ്ങളെയൊക്കെ പുതുമുഖങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിലെത്തും.

മമ്മൂട്ടിക്കും പൃഥ്വിരാജിനുമൊപ്പം ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവരും അതിഥി താരങ്ങളായി എത്തുന്നു. അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button