GeneralLatest NewsTV Shows

വാറ്റു ചാരായക്കാരി സുജ മുതല്‍ മക്കള്‍ വരെ; മലയാളി പ്രേക്ഷകരെ ഞെട്ടിപ്പിച്ച നടി സരിത വിശേഷങ്ങള്‍

അന്‍പതില്‍ അധികം സീരിയലുകളില്‍ വേഷമിട്ട സരിതയുടെ ഇഷ്ട കഥാപാത്രം സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ്.

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് സരിത ബാലകൃഷ്ണന്‍. നൃത്ത വേദിയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സരിതയുടെ ആദ്യ സീരിയല്‍ ചാരുലതയാണ്. നടി തെസ്നിഖാന്‍ വഴിയാണ് അവസരം ലഭിച്ചതെന്നു സരിത പറയുന്നു.

അന്‍പതില്‍ അധികം സീരിയലുകളില്‍ വേഷമിട്ട സരിതയുടെ ഇഷ്ട കഥാപാത്രം സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ്. വിവാഹത്തോടെ അഭിനയ രംഗത്ത് നിന്നും മാറി നിന്ന താരം ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. ഭർത്താവ് അനുരാഗ് എൻജിനീയറാണ്. മകന്‍ കൃഷ്ണമൂർത്തിയും അഭിനയ രംഗത്തെയ്ക്ക് ചുവടുവച്ചിരിക്കുകയാണ്.

മിന്നുക്കെട്ട്, മക്കള്‍, സ്ത്രീജന്മം തുടങ്ങിയവ താരത്തിന്റെ ഹിറ്റ് പരമ്പരകളില്‍ ചിലതാണ്. മകന്‍ കൃഷ്ണമൂര്‍ത്തി ആത്മസഖി എന്ന സീരിയലില്‍ വേഷമിടുന്നുണ്ട്.

shortlink

Post Your Comments


Back to top button