BollywoodLatest News

ഹണിമൂണാഘോഷിച്ച് നടിയും ഭര്‍ത്താവും; ചിത്രങ്ങള്‍ വൈറല്‍

കുറച്ച് നാള് കാത്തിരുന്നെങ്കിലും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നു'മാണ് സോനം കപൂര്‍ പറഞ്ഞിരിക്കുന്നത്

ബോളിവുഡിന്റെ പ്രിയ താരപുത്രിയും മുന്‍നിര നായികയുമായ സോനം കപൂര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹിതയായത്. എന്നാല്‍ വിവാഹത്തിന് ശേഷം സോനത്തിനെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. പിന്നീട് സാധാരണ എല്ലാവരെയും പോലെ വിവാഹത്തിന് പിന്നാലെ ഹണിമൂണിന് പോവാതെ സിനിമയിലേക്ക് വരികയായിരുന്നു സോനം. ഇപ്പോള്‍ ബോളിവുഡില്‍ നിരവധി സിനിമകളുമായി തിരക്കോട് തിരക്കിലാണ്.

അതിനൊപ്പം ഹണിമൂണ്‍ യാത്രയിലാണ് സോനവും ആനന്ദും. സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവെച്ച ചിത്രവും അതിന് താഴെ എഴുതി കുറിപ്പും വൈറലാവുകയാണ്. വിവാഹം കഴിഞ്ഞ് ഹണി മൂണിന് പോവാന്‍ സമയം കിട്ടിയപ്പോഴെക്കും വിവാഹ വാര്‍ഷികം ആയി എന്നാണ് നടി പറയുന്നത്. ‘എന്റെ ഉറ്റ സുഹൃത്തിനെ തന്നെ വിവാഹം കഴിക്കാന്‍ സാധിച്ച ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നോട് തന്നെ ചോദിക്കും. ആനന്ദ് ഇതാണ് നമ്മുടെ ഹണിമൂണ്‍ ട്രിപ്പ്. ഹണിമൂണ്‍ മാത്രമല്ല പിറന്നാളും ആനിവേഴ്സറിയുമെല്ലാം ഒന്നിച്ചങ്ങ് ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കുറച്ച് നാള് കാത്തിരുന്നെങ്കിലും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണിതെന്നു’മാണ് സോനം കപൂര്‍ പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button