KollywoodLatest News

അമല പോളിന്റെ ആടൈയ്‌ക്കെതിരെ ട്രോളുകള്‍ ആവര്‍ത്തിച്ച് സോഷ്യല്‍ മീഡിയ

അമല പോള്‍ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം ആടൈയുടെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ അതിലുമധികം ട്രോളുകളാണ് ആടൈയ്ക്ക് നേരിടേണ്ടി വന്നത്. ചിത്രത്തിന്റെ ടീസറില്‍ അര്‍ദ്ധ നഗ്‌നയായാണ് അമല പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ട്രോളുകളും പ്രചരിച്ചു. ടീസറിന്റെ വടിവേലു വേര്‍ഷനാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അതേസമയം അമല പോളിനോട് മാപ്പു പറഞ്ഞ് സംവിധായകന്‍ രത്ന കുമാറും വീഡിയോ പങ്കുവച്ചു. ഇപ്പോഴത്തെ കാലത്ത് എല്ലാത്തിനും വടിവേലു വേര്‍ഷന്‍ ഉണ്ടല്ലോ, ആടൈയെ ഒഴിവാക്കാനാകില്ല. രസകരമായ വീഡിയോ ആണിത്. സ്വാതന്ത്രത്തെ കുറിച്ച് സംസാരിക്കുന്ന ചിത്രമായതിനാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു, സോറി അമല പോള്‍, രത്നുകമാര്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button