Latest NewsMollywood

അയ്യോ വീണേ… ബൈക്കില്‍ നിന്ന് വീണ് മൊട്ടച്ചിയും ജൂണും; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ 16 വയസു മുതല്‍ 26 വയസുവരെയുള്ള ജീവിത കാലഘട്ടമായിരുന്നു പറഞ്ഞിരുന്നത്

2019 ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ജൂണ്‍. മറ്റുള്ള സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ത പ്രമേയവുമായി ഒരുങ്ങിയ ജൂണ്‍ സംവിധാനം ചെയ്തത് നവാഗതനായ അഹമ്മദ് കബീര്‍ ആയിരുന്നു. രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ 16 വയസു മുതല്‍ 26 വയസുവരെയുള്ള ജീവിത കാലഘട്ടമായിരുന്നു പറഞ്ഞിരുന്നത്. പ്രേക്ഷകര്‍ക്ക് സ്‌കൂള്‍ കാലഘട്ടത്തിലെയും കോളേജ് ജിവിതത്തിലേയും ഓര്‍മകള്‍ പുതുക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു.

ചിത്രത്തിലെ രജിഷയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന് വേണ്ടി താരം തന്റെ ശരീര ഭാരം കുറയ്ക്കുകയും മുടി മുറിയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ജൂണിന്റെ രസകരമായ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുകയാണ്. ഷൂട്ടിങ്ങിന്റെ ആദ്യ ദിനം മുതല്‍ പാക്ക്അപ്പ് ദിവസം വരെയുളള ചിത്രീകരണ വിശേഷങ്ങളും രസകരമായ സംഭവങ്ങളും ചേര്‍ത്തു കൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രജില്‍ വിജയന്‍, ജോജു , അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button