CinemaGeneralLatest NewsMollywoodNEWSUncategorized

ദളപതി സിനിമയ്ക്ക് പുറമേ ജയറാം ഉപേക്ഷിച്ച മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം!

ഹിറ്റ് ചിത്രമായ  റാംജിറാവു സ്പീക്കിംഗിലെ  നായക വേഷം നഷ്ടപ്പെടുത്തിയത് ജയറാമിനെ സംബന്ധിച്ച്  വലിയ ഒരു നഷ്ടമാണ്

 

മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച ജയറാം എന്ന നടന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്, ജയറാം തന്നെ പിന്‍വാങ്ങിയ സിനിമകളും ഉണ്ട്. അവയില്‍ ഏറെ ഹിറ്റായി മാറിയ മണിരത്നം ചിത്രം ദളപതി ജയറാമിന് നഷ്‌ടമായ ഒരു മികച്ച അവസരമായിരുന്നു, മലയാളത്തിനു നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സിദ്ധിഖ് ലാല്‍ ടീം തന്റെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗില്‍ നായകനാക്കാനിരുന്നതും  നടന്‍ ജയറാമിനെയായിരുന്നു , ജയറാം മുകേഷ് ഇന്നസെന്റ് എന്നതായിരുന്നു ചിത്രത്തിലേക്കുള്ള സിദ്ധിഖ് ലാല്‍ ടീമിന്റെ ആദ്യ ഓപ്ഷന്‍, എന്നാല്‍ ജയറാം ചിത്രത്തില്‍ നിന്ന് പിന്മാറുകയും പകരക്കാരനായി അതുല്യ അഭിനേതാവ് കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ സായ്കുമാര്‍ രംഗപ്രവേശം ചെയ്യുകയും ചെയ്തു

ഹിറ്റ് ചിത്രമായ  റാംജിറാവു സ്പീക്കിംഗിലെ  നായക വേഷം നഷ്ടപ്പെടുത്തിയത് ജയറാമിനെ സംബന്ധിച്ച്  വലിയ ഒരു നഷ്ടമാണ്, പത്മരാജന്റെ ‘അപരന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞ  ജയറാം എക്സ്പീരിയന്‍സ് ആയിട്ടുള്ള സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് ഏറെ ആഗ്രഹിച്ചിരുന്നത്,അത് കൊണ്ടാണ്  നവാഗതരായ സിദ്ധിഖ്  ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചത്.

shortlink

Related Articles

Post Your Comments


Back to top button