GeneralLatest NewsMollywood

ഇനി സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുക അഹാന; മാലാ പാര്‍വതിയുടെ പ്രശംസയില്‍ കണ്ണ് നിറഞ്ഞ് താരം

ലൂക്ക കാണും മുന്‍പ് എന്റെ പ്രസ്താവനയെ വിലയിരുത്തരുത്.

 മലയാളത്തിന്റെ യുവതാരനിരയില്‍ ശ്രദ്ധിക്കപ്പെടുകയാണ്  നടന്‍ കൃഷ്ണകുമാറിന്റെ മകളായ അഹാന. ലൂക്കയാണ് താരത്തിന്റെ  പുതിയ ചിത്രം . ടോവിനോ തോമസ്‌ നായകനായി എത്തുന്ന ലൂക്ക തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഈ സമയം ചിത്രത്തിലെ അഭിനയത്തിന് അഹാനയെ പ്രശംസിച്ച് നടി മാലാ പാര്‍വതി രംഗത്ത്.

ലൂക്ക കാണും മുന്‍പ് എന്റെ പ്രസ്താവനയെ വിലയിരുത്തരുത്. സിനിമാ ഇന്‍ഡസ്ട്രി ഇനി ഭരിക്കുക അഹാനയാകും. എന്തൊരു പ്രകടനമാണ്. ഇക്കുറി സംസ്ഥാന അവാര്‍ഡ് അഹാനക്ക് ലഭിക്കുമെന്നുമാണ് കരുതുന്നതെന്നും പാര്‍വതി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഇതിനു കണ്ണീരോടെയുള്ള മറുപടി അഹാനയും പങ്കുവച്ചു.

മാം ഇത് കണ്ണീരോടെയാണ് ഞാന്‍ ഇത് വായിച്ചത്..ഒരുപാട് നന്ദി…ഇതാണെല്ലാം അഹാന കുറിച്ചു. പാര്‍വതിയുടെ പോസ്റ്റ് പങ്കുവെച്ച് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ: ഇന്നലെ വാട്‌സ്ആപ്പില്‍ ഏതാണ്ട് പത്തിലധികം ആളുകള്‍ എനിക്ക് മാലാ മാമിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നിട്ടുണ്ട്. പറഞ്ഞറിയിക്കാനാകുന്നതിലും സന്തോഷമായിരുന്നു എനിക്കത്. ഞങ്ങള്‍ ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളല്ലെങ്കിലും ഒരു ചിത്രത്തിനായി കുറച്ചുദിവസം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ എന്തുകൊണ്ടോ ഫോണ്‍ നമ്പറുകളും കൈമാറിയിരുന്നില്ല. ഒരവാര്‍ഡ് കിട്ടുക എന്നാല്‍ എങ്ങനെയെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് ഈ പോസ്റ്റ് തന്നെ എന്റെ ആദ്യ അവാര്‍ഡ് ആയി കരുതുന്നു. എന്റെ അഭിനയം ഇഷ്ടപ്പെട്ടതിന് നന്ദി..അതിലുപരി എന്നെ വിളിച്ച് സംസാരിച്ചതിലും ഒരുപാട് നന്ദി. ഇഷ്ടപ്പെട്ട ഒരു പ്രകടനം കണ്ട ശേഷമുള്ള മാമിന്റെ എക്‌സൈന്റ്‌മെന്റ്, നിങ്ങളൊരു മികച്ച കലാകാരിയാണ് എന്നതിന്റെ തെളിവാണത്” അഹാന കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button