CinemaGeneralLatest NewsMollywoodNEWS

വളരെ സീരിയസ്സായി അമ്മയിലെ കൊച്ചു കുട്ടികൾ : ചിരി പടര്‍ത്തി ഗിന്നസ് പക്രു

നടന്‍ ജോബിക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഗിന്നസ് പക്രുവിന്റെ രസകരമായ ക്യാപ്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്

കഴിഞ്ഞ ദിവസം നടന്ന താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിനിടെയുള്ള നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു ഫോട്ടോ പങ്കുവെയ്ക്കുകയാണ് നടന്‍ ഗിന്നസ് പക്രു, അമ്മയിലെ മറ്റൊരു അംഗമായ നടന്‍ ജോബിക്കൊപ്പം ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഗിന്നസ് പക്രുവിന്റെ രസകരമായ ക്യാപ്ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്..

വളരെ സീരിയസ്സായി അമ്മയിലെ കൊച്ചു കുട്ടികൾ  എന്ന തലക്കെട്ടോടെയാണ് ഗിന്നസ് പക്രു ഇങ്ങനെയൊരു ചിത്രം പങ്കുവെച്ചത്….

അഭിനയത്തിന് പുറമേ നിര്‍മ്മാണ രംഗത്തേക്കും ചുവടുറപ്പിക്കുന്ന ഗിന്നസ് പക്രുവിന്റെ പ്രഥമ സിനിമാ സംരഭമാണ് ‘ഫാന്‍സി ഡ്രസ്സ്’, കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍. ഗിന്നസ് പക്രു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രം ജൂലൈ പത്തൊന്‍പതിന് തിയേറ്ററുകളിലെത്തും, രഞ്ജിത്ത് സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ഗിന്നസ് പക്രുവും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button