GeneralLatest NewsMollywood

കലാഭവന്‍ ഷാജോണിനും ഹരിശ്രീ അശോകനും പിന്നാലെ പാഷാണം ഷാജിയും ചുവട് മാറ്റുന്നു

പാഷാണം ഷാജി എന്ന ടെലിവിഷന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സാജു നവോദയ.

ഹാസ്യത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ക്ക് പിന്നാലെ പാഷാണം ഷാജിയും സംവിധാനത്തിലേയ്ക്ക്. പാഷാണം ഷാജി എന്ന ടെലിവിഷന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സാജു നവോദയ. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ‘പാണാവള്ളി പാണ്ഡവാസ്’ എന്ന ചിത്രമാണ് ഷാജു ഒരുക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ഷാജിയാണ്.

സലിംകുമാര്‍, ഐ.എം. വിജയന്‍, സോഹന്‍ സീനുലാല്‍, നോബി എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button