Latest NewsMollywood

അഭിനയത്തോട് തല്‍ക്കാലം വിട- തുറന്ന് പറഞ്ഞ് നടി അമ്പിളിദേവി

തന്റെ ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അമ്പിളി ദേവി. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും എന്ന ചിത്രത്തിലെ അമ്പിളി ദേവിയുടെ പ്രകടനം ആര്‍ക്കും മറക്കാനാവില്ല. താരം ഇപ്പോള്‍ താല്‍ക്കാലികമായി സീരിയല്‍ രംഗത്തു നിന്ന് വിട്ട് നില്‍ക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.

ശാരീരികമായ വിഷമങ്ങള്‍ കാരണമാണ് ഇത്തരമൊരു തീരുമാനമെന്ന് അമ്പിളി ദേവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മൂന്നര മാസം ഗര്‍ഭിണിയായ അമ്പിളിയ്ക്ക് സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്. താരം തന്നെയാണ് ഇക്കാര്യവും വ്യക്തമാക്കിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സീരിയലില്‍ നിന്നു മാറിനില്‍ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും അവസ്ഥ കാരണം മാറിനില്‍ക്കാതെ പറ്റില്ലെന്നാണ് താരം പറയുന്നത്. തനിക്കു പകരം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെ സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.

https://www.facebook.com/adhithyan.jayan/videos/2306951749382112/

shortlink

Related Articles

Post Your Comments


Back to top button