GeneralLatest NewsMollywoodNEWSWOODs

താരറാണികൾ മെഗാഹിറ്റ് നൃത്തനിശയുമായി കൊല്ലം മൂന്നാംകുറ്റി ശ്രീഭദ്രാദേവി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ

നർത്തകി ശാന്തികൃഷ്ണയാണ് ഈ നൃത്തനിശ ഉദ്ഘാടനം ചെയ്യുന്നത്

താരറാണിമാർ നൃത്തനിശയുമായി കൊല്ലത്ത് .ശാന്തികൃഷ്ണ ,അഞ്ജു അരവിന്ദ്, പ്രജുഷ, അമ്പിളിദേവി, സുമിറാഷിഖ് എന്നീ താരറാണികൾ, സിനിമാറ്റിക്, സെമി ക്ലാസ്സിക് നൃത്തനിശയുമായി കൊല്ലം മൂന്നാം കുറ്റി ശ്രീഭദ്രാദേവി ശ്രീദുർഗ്ഗാദേവി ക്ഷേത്രത്തിൽ മാർച്ച് എട്ടാം തീയതി രാത്രി 8-30 ന്എത്തുന്നു.

ക്ഷേത്രത്തിലെ അശ്വതി മഹോൽസവത്തോട് അനുബന്ധിച്ചുള്ള പ്രധാന പ്രോഗ്രാമാണിത്.കൊല്ലം മങ്ങാട്ട് അഞ്ചരണ്ടിൽ, വ്യവസായ പ്രമുഖനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന കല്ലട സുകുമാരൻ്റെ സ്മരണയ്ക്കായി, മകൻ പ്രമുഖ നോവലിസ്റ്റും, യൂറ്റ്യൂബറുമായ സുപ്രീയൻ മങ്ങാട് സമർപ്പിക്കുന്ന പ്രോഗ്രാമിലാണ് താരറാണിമാർ പങ്കെടുക്കാൻ എത്തുന്നത്.

READ ALSO: ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനം: സുരേഷ് ഗോപിയുടെ വാശി, പൊട്ടിക്കരഞ്ഞ് റഹ്മാൻ!!

പ്രമുഖ സിനിമാ താരവും, നർത്തകിയുമായ ശാന്തികൃഷ്ണയാണ് ഈ നൃത്തനിശ ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകൻ കുമാർനന്ദയാണ് പ്രോഗ്രാം ഡയറക്ടർ.പ്രശസ്ത സിനിമാ ,സീരിയൽ താരമായ പ്രജുഷ നയിക്കുന്ന ഈ നൃത്തനിശയിൽ, അഞ്ജുഅരവിന്ദ്, അമ്പിളിദേവി, സുമിറാഷിഖ് എന്നിവരോടൊപ്പം, മറ്റ് താരറാണികളും പങ്കെടുക്കും. തെന്നിന്ത്യയിൽ തന്നെ മെഗാഹിറ്റായി മാറിയ, സിനിമാറ്റിക്, സെമിക്ലാസ്സിക് നൃത്ത നിശയാണിത്.

പി. ആർ. ഒ- അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button