GeneralLatest NewsMollywoodNEWSWOODs

അനൂപ് മേനോന്റെ പുതിയ ചിത്രം ‘ഇടീം.. മിന്നലും ‘ ടൈറ്റിൽ ലോഞ്ച് നടത്തി ലിസ്റ്റിൻ സ്റ്റീഫൻ

ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യു നിർമ്മിച്ച് മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഇടീം … മിന്നലും എന്നു നാമകരണം ചെയ്തിരിക്കുന്നു. അബാം മൂവീസിൻ്റെ പതിനാലാമത്തെ ചിത്രം കൂടിയാണിത്. ഏപ്രിൽ ഏഴ് ഞായറാഴ്ച്ച പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്.

ശുദ്ധമായ നർമ്മമുഹൂർത്തങ്ങളിലൂടെ മികച്ച കുടുംബചിത്രങ്ങൾക്കു തിരക്കഥ രചിച്ചിട്ടുള്ള കൃഷ്ണ പൂജപ്പുരയുടേതാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.

READ ALSO: ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനം: സുരേഷ് ഗോപിയുടെ വാശി, പൊട്ടിക്കരഞ്ഞ് റഹ്മാൻ!!

കാലാവസ്ഥ മനഷ്യൻ്റെ ജീവിതത്തിൽ എങ്ങനയൊക്കെ പ്രതിഫലിക്കുന്നു എന്നതാണ് ഒരു തികഞ്ഞ കുടുംബചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അനുപ് മേനോനും, ഷീലു ഏബ്രഹാമുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രണ്ടാള അവതരിപ്പിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ അസി.ഡയറക്ടർ രവീന്ദ്രൻ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ധ്യാൻ ശീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജോണി ആൻ്റണി, സെന്തിൽ കൃഷ്ണ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന താരങ്ങളാണ്. ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് ഉള്യേരി ഈണം പകർന്നിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ്‌ – സിയാൻ ശ്രീകാന്ത്.
കലാസംവിധാനം -അജയ്.ജി.അമ്പലത്തറ
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യം. ഡിസൈൻ – അരുൺ മനോഹർ.
ലൈൻ പ്രൊഡ്യൂസർ — ടി.എം.റഫീഖ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ.
കൊച്ചി, വാഗമൺ: എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button