CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

അനൂപ് മേനോൻ്റെ തിരക്കഥയിൽ വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ബ്യൂട്ടിഫുൾ 2’ ഒരുങ്ങുന്നു

കൊച്ചി: അനൂപ് മേനോൻ്റെ തിരക്കഥയിൽ വികെ പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച്, കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ‘ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മികച്ച പ്രമേയവും, അവതരണ ഭംഗിയും, മികച്ച ഗാനങ്ങളും, മികച്ച സാങ്കേതിക പ്രവർത്തകരും ഒന്നിച്ച മഹാ സൗന്ദര്യത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. ആ മഹാ സൗന്ദര്യത്തിന് ഒട്ടും മങ്ങലേൽക്കാത്ത വിധത്തിലാണ് ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.

‘ബ്യൂട്ടിഫുൾ 2’ എന്നു നാമകരണം ചെയ്‌തിരിക്കുന്ന ഈ ചിത്രം വികെ പ്രകാശ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. അനൂപ് മേനോൻ്റേതാണു തിരക്കഥ. പുതിയ ചിത്രത്തിൽ ജയസൂര്യ അഭിനയിക്കുന്നില്ലായെന്ന് സംവിധായകൻ വികെ പ്രകാശ് വ്യക്തമാക്കി. ‘ബ്യൂട്ടിഫുൾ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കുടി ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേർന്നത്. ഇത്രയും ഗ്യാപ്പ് ആവശ്യവുമായിരുന്നു.’ വികെ പ്രകാശ് പറഞ്ഞു.

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ച് ഷാരൂഖ് ഖാൻ, മന്നത്തിന് മുന്നിൽ പ്രതിഷേധം രൂക്ഷം, അറസ്റ്റ്

ബാദുഷ പ്രൊഡക്ഷൻസ് & യെസ് സിനിമാസ് കമ്പനിയുടെ ബാനറിൽ എൻഎം ബാദുഷ, ആനന്ദ് കുമാർ, റിജു രാജൻ, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിൻ്റെ അണിയറയിലും പ്രവർത്തിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതം രതീഷ് വേഗ.

ഉണ്ണിമേനോൻ, സജിമോൻ, മുദുൽ നായർ, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സൻ വണ്ടൂർ, അജിത് വി ശങ്കർ, ജിസ്സൻ പോൾ എന്നിവരും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. താരനിർണ്ണയം നടന്നു വരുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button