CinemaLatest News

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ച് ഷാരൂഖ് ഖാൻ, മന്നത്തിന് മുന്നിൽ പ്രതിഷേധം രൂക്ഷം, അറസ്റ്റ്

പണം ലഭിക്കുന്നതിനാൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് തുടരുകയാണെന്നും പൊതുജനം

നടൻ ഷാരൂഖ് ഖാൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ജവാൻ’ റിലീസിനായി കാത്തിരിക്കുകയാണ്. അദ്ദേഹത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

എന്നാൽ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാനെതിരെ ഇപ്പോൾ വ്യപാകമായ പ്രതിഷേധമാണ് ഉയരുന്നത്. ഷാരൂഖിനെതിരെ പ്രതിഷേധിക്കാൻ ഒരു കൂട്ടം ആളുകൾ മുംബൈയിലെ മന്നത്തെന്ന എസ്ആർകെയുടെ താമസസ്ഥലത്തിന് പുറത്ത് തടിച്ചുകൂടി. ഉടൻ തന്നെ നടന്റെ വീടിന് പുറത്ത് മുംബൈ പോലീസിനെ വിന്യസിക്കുകയായിരുന്നു. ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്കെതിരെയും ജംഗ്ലീ റമ്മി, സുപ്പി തുടങ്ങിയവക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജനങ്ങൾ അറിയിച്ചു.

ഓൺലൈൻ റമ്മി സൈറ്റിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ഇത്തരം പരസ്യങ്ങൾ യുവാക്കളുടെ മാനസികാവസ്ഥയെ ദുഷിപ്പിക്കുകയും അപകടകരമായ ഈ ഗെയിമുകൾക്ക് അവരെ അടിമയാക്കുകയും ചെയ്യുന്നുവെന്ന് ജനങ്ങൾ ആരോപിച്ചു. ഓൺലൈൻ ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്ന വലിയ ബോളിവുഡ് താരങ്ങൾ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നു. ബോളിവുഡ് താരങ്ങൾക്കും ഇത് തെറ്റാണെന്ന് അറിയാം, പക്ഷേ അവർക്ക് പണം ലഭിക്കുന്നതിനാൽ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നത് തുടരുകയാണെന്നും പൊതുജനം ആരോപിച്ചു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button