BollywoodCinemaGeneralLatest NewsNEWS

ഷാരൂഖ് ഖാനും വിജയും എനിക്ക് അമ്മയേയും ഭാര്യയേയും പോലെയാണ്, തള്ളിപ്പറയാനാകില്ല: അറ്റ്‌ലീ

ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്

ബോളിവുഡിൽ വിജയിച്ച ദക്ഷിണേന്ത്യൻ സംവിധായകരിൽ ഒരാളാണ് അറ്റ്‌ലീ . ജവാൻ എന്ന ചിത്രത്തിനായി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനുമായി പ്രവർത്തിച്ചതോടെ അറ്റ്‌ലീ വൻ പ്രശസ്തിയിലേക്കുയർന്നിരിക്കുകയാണ്. ചിത്രം ബോക്സ് ഓഫീസിൽ നിരവധി റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്.

ആഗോള തലത്തിൽ 1,100 കോടിയും കടന്ന് ജവാൻ കുതിക്കുകയാണ്. ദളപതി വിജയിയെ ഭാര്യയോടും ഷാരൂഖ് ഖാനെ അമ്മയോടും ഉപമിച്ചിരിക്കുകയാണ് അറ്റ്‌ലീ . ഒരാൾ എന്റെ ഭാര്യയെപ്പോലെയാണ്, മറ്റൊന്ന് എന്റെ അമ്മയെപ്പോലെയാണ്. എനിക്ക് അവരെ ഉപേക്ഷിക്കാൻ കഴിയില്ല, എനിക്ക് രണ്ടുപേരുടെയും കൂടെ ജോലി ചെയ്യാൻ ഇഷ്ടമാണെന്നും അറ്റ്‌ലീ പറയുന്നു.

ദളപതി വിജയ് കാരണമാണ് ഞാൻ ഇന്ന് നിൽക്കുന്നത്. അദ്ദേഹം എനിക്ക് ബാക്ക് ടു ബാക്ക് സിനിമകൾ തന്നിട്ടുണ്ട്. ആ സിനിമകൾ ഇല്ലായിരുന്നുവെങ്കിൽ താനിന്ന് ഉണ്ടാകില്ലായിരുന്നെന്നും അറ്റ്‌ലീ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button