CinemaGeneralLatest NewsNationalNEWSTollywood

സിക്കിമിലെ മിന്നൽ പ്രളയത്തിൽ നടിയെ കാണാതായി, പ്രാർഥനയോടെ കുടുംബാം​ഗങ്ങൾ

അമ്മയെ കാണാതായതായി യുഎസിൽ താമസിക്കുന്ന മകൾ നബിത പരാതിപ്പെടുകയായിരുന്നു

പ്രശസ്ത നടിയെ സിക്കിം വെള്ളപ്പൊക്കത്തിൽ കാണാതായെന്ന് പരാതി. പ്രളയത്തിന് ശേഷം നടിയുമായി ബന്ധപ്പെടാൻ വീട്ടുകാർക്ക് കഴിയാതെ വന്നതോടെയാണ് സംശയം കൂടിയത്.

അടുത്തിടെയുണ്ടായ സിക്കിം വെള്ളപ്പൊക്കത്തെ തുടർന്ന് തെലുങ്ക് നടി സരള കുമാരിയെ കാണാതായതായി റിപ്പോർട്ട്. സുഹൃത്തുക്കൾക്കൊപ്പം ഹ്രസ്വചിത്രത്തിനായി സിക്കിമിൽ എത്തിയതായിരുന്നു താരം. ഇതുവരെ 42 പേരുടെ മരണത്തിനിടയാക്കിയ സിക്കിമിലെ ടീസ്റ്റ നദിയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് മുൻകാല തെലുങ്ക് നടി സരള കുമാരിയെ കാണാതായതായി യുഎസിൽ താമസിക്കുന്ന മകൾ നബിത പരാതിപ്പെടുകയായിരുന്നു.

പ്രളയത്തിൽ തകർന്ന വടക്കുകിഴക്കൻ സംസ്ഥാനത്ത് കാണാതായ അമ്മയെ കണ്ടെത്താൻ സഹായിക്കണമെന്ന് നബിത തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിച്ചു. 1983-ൽ മിസ് ആന്ധ്രാപ്രദേശ് ആയി കിരീടമണിഞ്ഞതിന് ശേഷമാണ് സരള കുമാരി തെലുങ്ക് ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. എൻടിആർ അഭിനയിച്ച ‘ദാന വീര ശൂര കർണ’, ‘സംഘർഷണ’ തുടങ്ങിയ ചിത്രങ്ങളിൽ നടി വേഷമിട്ടിരുന്നു. ഒക്‌ടോബർ രണ്ടിന് സുഹൃത്തുക്കൾക്കൊപ്പം ഹ്രസ്വചിത്രത്തിനായി പോയതായിരുന്നു നബിത. അമ്മയുടെ സിക്കിമിലേക്കുള്ള യാത്രയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും ഒക്ടോബർ 3 മുതൽ അമ്മയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും മകൾ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button