CinemaLatest News

വൻ ഹിറ്റായ ബ്യൂട്ടിഫുൾ ചിത്രം രണ്ടാം ഭാ​ഗമെത്തുന്നു; ജയസൂര്യക്ക് പകരമാരെത്തും?

ചിത്രത്തിലെ രതീഷ് വേ​ഗ ഒരുക്കിയ ​ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു

ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് അനൂപ് മേനോൻ ഇപ്പോൾ.

ആദ്യ ഭാഗത്തിലെ നായക നടൻ ജയസൂര്യ രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകില്ല എന്നാണ് സൂചന. കൂടാതെ ഒന്നാം ഭാ​ഗത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌ന രാജും പുതിയ ഭാഗത്തിൽ ഉണ്ടാകില്ല. ബ്യൂട്ടിഫുൾ റിലീസ് ചെയ്ത ഉടൻ തന്നെ അനൂപ് മേനോനും താനും ഒരു തുടർഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് സംവിധായകൻ വികെ പ്രകാശ് പറഞ്ഞു. ബാദുഷ പ്രൊഡക്ഷൻസും യെസ് സിനിമാസ് കമ്പനിയും ചേർന്ന് എൻഎം ബാദുഷ, ആനന്ദ്കുമാർ, റിജു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുക.

ആദ്യ ചിത്രത്തിന് പിന്നിലെ ക്രിയേറ്റീവ് ടീം രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നു. ജോമോൻ ടി ജോൺ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവഹിക്കുന്നു. രതീഷ് വേഗ, ഉണ്ണി മേനോൻ, സജിമോൻ, മൃദുൽ നായർ, വിനയ് ഗോവിന്ദ്, അജയ് മാങ്ങാട്, ഹസ്സൻ വണ്ടൂർ, അജിത് വി. ശങ്കർ, ജിസ്‌സെൻ പോൾ തുടങ്ങിയ പ്രമുഖരും രണ്ടാം ഭാ​ഗത്തിൽ ചിത്രത്തിനായി പ്രവർത്തിക്കും.

സ്റ്റീഫൻ ലൂയിസ് എന്ന കഥാപാത്രമായാണ് ബ്യൂട്ടിഫുൾ ആദ്യഭാ​ഗത്തിൽ ജയസൂര്യയെത്തിയത്. മേഘ്ന രാജ് നായികയായെത്തിയ ചിത്രത്തിലെ രതീഷ് വേ​ഗ ഒരുക്കിയ ​ഗാനങ്ങൾ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ജോൺ എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ ചിത്രത്തിലെത്തിയത്. ജയസൂര്യയ്ക്ക് പകരം മറ്റൊരു നടൻ നായകനായെത്തുമെന്നും അത് പിന്നീട് വെളിപ്പെടുത്തുമെന്നും അനൂപ് മേനോൻ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments


Back to top button