CinemaGeneralLatest NewsMollywoodNEWS

‘കലാതിലകമായ അമ്പിളി ദേവിയുടെ പടം വന്നില്ല, കിട്ടാത്തതിന് പൊട്ടിക്കരഞ്ഞ നവ്യയുടെ പടം വന്നു’: മണിക്കുട്ടനോട് മുകേഷ്

ബിഗ് ബോസ് സീസണ്‍ 3-യുടെ വിന്നറായത് മണിക്കുട്ടനായിരുന്നു. മണിക്കുട്ടന് അഭിനന്ദനങ്ങൾ ചേർന്ന് നിരവധി താരങ്ങൾ രംഗത്ത് വന്നിരുന്നു. കോമഡി സ്റ്റാര്‍സ് വേദിയില്‍ എത്തിയ മണിക്കുട്ടനോട് നടന്‍ മുകേഷ് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മണിക്കുട്ടനാണ് വിജയി എന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ താരം പൊട്ടിക്കരയുകയായിരുന്നു ചെയ്തത്. ഇതെന്തിനാണെന്നും ഈ കരച്ചിൽ കണ്ടപ്പോൾ പണ്ട് നവ്യ നായർ പൊട്ടിക്കരഞ്ഞതാണ് ഓർമ വന്നതെന്നും മുകേഷ് പറഞ്ഞു.

Also Read:പുനീത് രാജ് കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

‘അമ്പിളി ദേവിയും നവ്യ നായരും പണ്ട് യൂത്ത്ഫെസ്റ്റിവലില്‍ മത്സരിച്ചു. അമ്പിളി ദേവി കലാതിലകം ആയി. വിജയിക്കാന്‍ കഴിയാതെ വന്നതോടെ നവ്യ നായർ പൊട്ടിക്കരഞ്ഞു. എന്നാൽ, പിറ്റേ ദിവസത്തെ പത്രത്തില്‍ നവ്യ നായര്‍ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് വന്നത്. കിട്ടിയ ആളുടെ ഫോട്ടോ എവിടെയുമില്ല. ഇവിടെ മണിക്കുട്ടൻ കരയുന്നത് ടി.വിയിൽ കണ്ടു. ഫ്‌ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചിലെന്ന് പിന്നീട് മനസിലായി. ശരിക്കും എന്തിനായിരുന്നു കരഞ്ഞത്’, മുകേഷ് ചോദിച്ചു.

ഇത്രയധികം പിന്തുണ താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നും പ്രഖ്യാപനം ഉണ്ടായപ്പോൾ ശരിക്കും ഞെട്ടിയെന്നും മണിക്കുട്ടൻ മറുപടി നൽകി. ഇടയ്ക്ക് ഒരു പ്രശ്നം കാരണം മത്സരത്തില്‍ നിന്നും താന്‍ പോയിരുന്നുവെന്നും അതിനാൽ വിജയിക്കാൻ കഴിയില്ലെന്ന് കരുതിയെന്നും താരം പറഞ്ഞു. ഫ്ളാറ്റ് കിട്ടിയതിനെക്കാളും സന്തോഷമായത് ഒന്‍പതര കോടി വോട്ടിലാണ് താന്‍ ജയിച്ചത് എന്നതിലാണെന്നും അതാണ് കണ്ണീർ വരാൻ കാരണമായതെന്നും മണിക്കുട്ടൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button