CinemaGeneralLatest NewsMollywoodNEWS

ദിലീപ്- റാഫി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ദിലീപ്- റാഫി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഓഫ് സത്യനാഥന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ദിലീപും ജോജു ജോർജും ചിരിച്ചു സംസാരിച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയെ കൂടാതെ നിരവധി താരങ്ങൾ ഫസ്റ്റ് ലുക്ക് ഷെയർ ചെയ്തിട്ടുണ്ട്.

Also Read:ആന്റണി പെരുമ്പാവൂരിന്റെ രാജി സ്വീകരിച്ചിട്ടില്ല, ഇപ്പോഴും ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ തന്നെ: ഫിയോക്ക് പ്രസിഡന്റ്

ഈ മാസം പകുതിയോടെ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് മുന്നോട്ട് പോവുകയാണ്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രത്തിൽ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ സുപരിചിതയായ വീണ നന്ദകുമാറാണ് നായിക. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മുൻചിത്രങ്ങളിലേത് പോലെ ഹാസ്യത്തിന് പ്രാധാന്യം നൽകിയാകും ഈ ചിത്രവും ഒരുങ്ങുക എന്നാണു റിപ്പോർട്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. സിദ്ധിഖ്, ജോണി ആന്റണി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button