GeneralKollywoodLatest News

ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്; കടുത്ത മാനസിക സംഘര്‍ഷത്തെക്കുറിച്ച് നടി അമല പോള്‍

ആടൈയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് താന്റെ കരിയറിലെ പ്രതിസന്ധിയെക്കുറിച്ച്‌ താരം തുറന്നു പറഞ്ഞത്.

സൂപ്പര്‍താരങ്ങളുടെ നായികയായി മലയാള സിനിമയിലും മറ്റു തെന്നിന്ത്യന്‍ ഭാഷയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അമല പോള്‍. താരം പ്രധാന വേഷത്തില്‍ എത്തുന്ന ആടൈ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ടീസര്‍, ട്രൈലര്‍ തുടങ്ങിയവയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ നഗ്നരംഗത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും ശക്തമായി. അതിന്റെ പേരില്‍ വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തില്‍ നിന്നും അമലയേ പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച അഭിനയം നിര്‍ത്താന്‍ താന്‍ തീരുമാനിച്ചിരുന്നു എന്ന താരത്തിന്റെ വെളിപ്പെടുത്തലാണ്.

താന്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നതോടെ അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചിരുന്നുവെന്നും അത് തന്റെ മാനേജരെ അറിയിച്ചതായും അമല പറയുന്നു. ആടൈയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് താന്റെ കരിയറിലെ പ്രതിസന്ധിയെക്കുറിച്ച്‌ താരം തുറന്നു പറഞ്ഞത്. സ്ത്രീ പ്രാധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം വ്യക്തമാക്കി. അമലയുടെ വാക്കുകള്‍ ഇങ്ങനെ..

‘നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം കഥ അല്ലെങ്കില്‍ സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ മതിമറന്നു സ്‌നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്. എനിക്ക് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്ബോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.’ അമല പറഞ്ഞു.

ചിത്രത്തില്‍ പൂര്‍ണനഗ്‌നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തിയപ്പോള്‍ വല്ലാത്ത ആശങ്ക തോന്നിയെന്നും കടുത്ത മാനസിക സംഘര്‍ഷമുണ്ടായെന്നും അമല കൂട്ടിച്ചേര്‍ത്തു. 15 ആളുകള്‍ മാത്രമേ ആ സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നുള്ളൂ. അവരെ പൂര്‍ണമായി വിശ്വസിച്ചത് കൊണ്ടു മാത്രമാണ് ആ രംഗത്തില്‍ അഭിനയിക്കാന്‍ സാധിച്ചതെന്നും പറഞ്ഞ താരം . സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ മുന്‍ധാരണ വച്ച്‌ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments


Back to top button