GeneralLatest NewsMollywood

കാൻസറിനേക്കാൾ വലിയ ഡിപ്രഷൻ; തുറന്നു പറഞ്ഞ് കുഞ്ചാക്കോബോബന്‍

കുഞ്ഞുങ്ങള്‍ ഉണ്ടാക്കാത്തതും അതിനെക്കുറിച്ചുള്ള മറ്റുള്ളവുടെ ചോദ്യങ്ങളും നല്‍കിയ വേദനകള്‍ ഒരുപാട് അനുഭവിച്ചു

കുട്ടികളുണ്ടാകാത്തതിനേക്കാൾ തീരാവേദനയാണ് അതിനെക്കുറിച്ച് ചുറ്റമുള്ളവരുടെ ചോദ്യങ്ങളെന്നു നടന്‍ കുഞ്ചാക്കോ ബോബന്‍. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞ കടന്നു വന്നതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. കുഞ്ഞുങ്ങള്‍ ഉണ്ടാക്കാത്തതും അതിനെക്കുറിച്ചുള്ള മറ്റുള്ളവുടെ ചോദ്യങ്ങളും നല്‍കിയ വേദനകള്‍ ഒരുപാട് അനുഭവിച്ചുവെന്ന് താരം പറയുന്നു.

ഈ വിഷമത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന എല്ലാവരേയും പോലെ തന്നെ വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നു പറയുന്നു ചാക്കോച്ചൻ. അതിനെ പല വഴികളിലൂടെയും അതിജീവിച്ചുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. ”ഇപ്പോഴത്തെ ഭീകരമായ അസുഖം കാൻസറൊന്നുമല്ല ഡിപ്രഷനാണെന്നു തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നു പോകും. എന്നാൽ ഒരു പോയിന്റ് ഉണ്ട്. അവിടെയെത്തുമ്പോൾ ചിലർ ഡിപ്രഷൻ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലർ അതിൽ വീണു പോകും. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ‌റിസൽറ്റ് നെഗറ്റീവ് ആ കുമ്പോൾ ഞങ്ങളും മാനസിക സംഘർഷത്തിൽ വീണു പോയിട്ടുണ്ട്. ഒടുവിൽ അതിൽ നിന്നു രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷൻ വരുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഡാൻസ്, പാട്ട്, സ്പോർട്സ്… വ്യായാമം ഡി പ്രഷൻ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്റൺ കളി ഉഷാറാക്കി. ‘സൂര്യോദയം കാണുന്നതും’ ‘കളകളാരവം ’ കേൾക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാൻ സഹായിച്ചു” ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button