BollywoodGeneralLatest News

പ്രിയങ്കയുടെ കല്യാണം കഴിഞ്ഞില്ലേ… ഇനിയും എന്തിന് ഡേറ്റിങ് ആപ്പ്? പ്രിയങ്കയുടെ ബംബിള്‍ ആപ്പിനെ പരിഹസിച്ച് സല്‍മാന്‍

ആപ്പുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ ക്യാംപയിനുകള്‍ക്കും നേതൃത്വം നല്‍കുന്നത് പ്രിയങ്ക ചോപ്രയാണ്

ലൈംഗികതയും ലഹരിയും നിറച്ച് പാര്‍ട്ടികള്‍ നടത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ഡേറ്റിങ് ആപ്പാണ് ബംബിള്‍. ഇതിനെതിരെ കനത്ത് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഈ ആപ്പിന് ഇന്ത്യയിലും ബന്ധമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബംബിളിന്റെ ഇന്ത്യന്‍ പതിപ്പ് അവതരിച്ചപ്പോള്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ബംബിളില്‍ നിക്ഷേപമിറക്കിയതും. ആപ്പുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ ക്യാംപയിനുകള്‍ക്കും നേതൃത്വം നല്‍കുന്നത് പ്രിയങ്ക ചോപ്രയാണ്.

ബംബിള്‍ കമ്പനിയിലെ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലൈംഗികത, മയക്കുമരുന്ന്, വംശീയത എന്നിവയാണ് ബംബിളില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രിയങ്ക ചോപ്ര നിക്ഷേപമിറക്കുന്നത്. ഇതിനിടെ പ്രിയങ്ക ചോപ്രയുടെ പുതിയ ഡേറ്റിങ്ങ് ആപ്പിനെ പരിഹസിച്ചുകൊണ്ടുള്ള നടന്‍ സല്‍മാന്‍ ഖാന്റെ പരാമര്‍ശവും വിവാദത്തിലായിരുന്നു. ‘പ്രിയങ്കയുടെ വിവാഹം കഴിഞ്ഞില്ലേ, ഇനിയും എന്തിനാണ് ഡേറ്റിങ്ങ് ആപ്പ്’ എന്നായിരുന്നു തമാശ രൂപേണയുള്ള സല്‍മാന്റെ മറുപടി.

Tags

Post Your Comments


Back to top button
Close
Close