Latest NewsMollywood

മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല, അദ്ദേഹം അങ്ങനെയൊന്നും തോല്‍ക്കില്ല; ഫേസ് ആപ്പ് ഫോട്ടോ വൈറലാക്കി ധര്‍മ്മജന്‍

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്

സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ തരംഗമാണ് ഫേസ് ആപ്പ്. പ്രായമായി മാറിയാല്‍ തങ്ങള്‍ എങ്ങനെയായിരിക്കുമെന്നറിയാനായുള്ള ത്വരയാണ് പല യുവാക്കള്‍ക്കും. ഈ ആപ്പിലൂടെയാണ് പലരും അത് മനസ്സിലാക്കിയത്. ഈ ചാലഞ്ച് താരങ്ങളും ഏറ്റെടുത്തിരുന്നു

താരങ്ങള്‍ ഓരോരുത്തരും അത്തരത്തിലുള്ള ചിത്രങ്ങളുമായി എത്തിയപ്പോഴും മമ്മൂട്ടിയുടെ ഫോട്ടോ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ മമ്മൂട്ടിയെ തോല്‍പ്പിക്കകാന്‍ പറ്റിയില്ലെന്നും അങ്ങനെയൊന്നും അദ്ദേഹം തോല്‍ക്കില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചത്.

സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. രമേഷ് പിഷാരടിക്കും മമ്മൂട്ടിക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും ധര്‍മ്മജന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്റെ ലൊക്കേഷനിലെ ചിത്രമാണ് താരം പോസറ്റ് ചെയ്തത്. പിഷാരടിക്കും ധര്‍മ്മജനും നടുവിലായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് അദ്ദേഹത്തിനെന്ന് വിമര്‍ശകര്‍ പോലും പറയാറുണ്ട്.

https://www.facebook.com/Darmajanbolgattyofficial/photos/a.310273522467306/1208345949326721/?type=3&theater

shortlink

Related Articles

Post Your Comments


Back to top button