Latest NewsMollywood

ബിഗ് ബ്രദറിന് ശേഷം സംവിധാനത്തിലേക്ക് മോഹന്‍ലാല്‍

ഭൂരിഭാഗം സാങ്കേതിക വിദ്യകളുടെ പിറകിലും വിദേശികളായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് മോഹന്‍ലാല്‍. ഒക്ടോബറിന് ശേഷം ബറോസ് എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സംവിധായകനാവുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചിത്രത്തിന്റെ ശില്‍പി ജിജോ ബറോസില്‍ ടെക്‌നിക്കല്‍ ഡയറക്ടറായും മോഹന്‍ലാലിനൊപ്പമുണ്ട്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ കണ്ട് സംസാരിച്ചിരുന്നെന്ന് മോഹന്‍ലാല്‍ നേരത്തെ അറിയിച്ചിരുന്നു. ഭൂരിഭാഗം സാങ്കേതിക വിദ്യകളുടെ പിറകിലും വിദേശികളായിരിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനും സ്‌പോട്ടുകളുമെല്ലാം നേരത്തെ മാപ്പ് ചെയ്തു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button