BollywoodCinemaGeneralLatest NewsMollywoodNEWS

അനുരാഗ് കശ്യപ് നേരിട്ട് വിളിച്ചു അഭിനന്ദിച്ചു : സ്വപ്ന തുല്യമായ സിനിമയെക്കുറിച്ച് റോഷന്‍ മാത്യു

കുറച്ചു ദിവസം കഴിഞ്ഞു അനുരാഗ് കശ്യപ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഒപ്പം തന്നെ അദ്ദേഹം ചോദിച്ചു കുറച്ചു നാളായി പ്ലാന്‍ ചെയ്യുന്നൊരു സിനിമയുണ്ട്

ഒന്ന് കണ്ണടച്ച് തുറന്ന നേരം കൊണ്ടാണ് റോഷന്‍ മാത്യു എന്ന യുവനടന്‍ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയെടുത്തത്, കെട്ടുറപ്പുള്ള സിനിമകളിലൂടെ നല്ല വേഷങ്ങള്‍ ചെയ്തു കൈയ്യടി നേടിയ റോഷന്‍ ബോളിവുഡിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ്, അതും അനുരാഗ് കശ്യപ് ചിത്രത്തില്‍ അഭിനയിക്കാന്‍ , സമീപകാലത്ത് ഇറങ്ങിയ തൊട്ടപ്പന്‍ എന്ന ചിത്രത്തിലെ റോഷന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ബോളിവുഡില്‍ നിന്ന് കിട്ടിയ ഗംഭീര ഓഫറിനെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പറയുന്നതിങ്ങനെ

ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു, സിനിമയുടെ ഫൈനല്‍ എഡിറ്റ് കണ്ടപ്പോള്‍ എന്റെ അഭിനയം ഹിന്ദി ഡയറക്ടര്‍ അനുരാഗ് കശ്യപിന് ഇഷ്ടപ്പെട്ടതായി ഗീതു ചേച്ചി പറയുകയും ചെയ്തു.
കുറച്ചു ദിവസം കഴിഞ്ഞു അനുരാഗ് കശ്യപ് നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഒപ്പം തന്നെ അദ്ദേഹം ചോദിച്ചു കുറച്ചു നാളായി പ്ലാന്‍ ചെയ്യുന്നൊരു സിനിമയുണ്ട്, സ്ക്രിപ്റ്റ് അയച്ചു തരാം ഇഷ്ടമായെങ്കില്‍ നമുക്ക് ചെയ്യാമെന്ന്. വായിച്ചതും ഇഷ്ടപ്പെട്ടതും ഒക്കെ പറഞ്ഞതുമൊക്കെ പെട്ടെന്നായിരുന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ ഇതുവരെ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണത്, റോഷന്‍ പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button