GeneralLatest NewsMollywood

ആ മമ്മൂട്ടി ചിത്രത്തില്‍ തൃപ്തനല്ല; തുറന്നടിച്ച് ഖാലിദ് റഹ്മാൻ

കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമിച്ചത്.

മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രം ഒരുക്കിയതില്‍ തൃപ്തനല്ലെന്നു സംവിധായകന്‍ ഖാലിദ് റഹ്മാൻ. ഉണ്ടയുടെ നിർമാതാവ് മറ്റൊരാളായിരുന്നുവെങ്കിൽ ചിത്രം കുറച്ചു കൂടി നന്നാകുമായിരുന്നുവെന്നും ഖാലിദ് റഹ്മാൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിക്കവേയാണ് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി ഖാലിദ് ഇത് പങ്കുവച്ചത്. ചോദ്യങ്ങളും ഉത്തരങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തു.</p>

‘ഉണ്ട’യുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നെഗറ്റീവ് അടിക്കുന്നതെന്തിനെന്ന ചോദ്യത്തിന് ഒരു രസം എന്നായിരുന്നു മറുപടി. ‘ഉണ്ട’യിൽ തൃപ്തനല്ലാത്തതിന് ധാരാളം കാരണങ്ങളുണ്ടെന്നും ഉണ്ടയുടെ നിർമാതാവ് സന്തോഷവാനാകാൻ സാധ്യതയില്ലെന്നും ഖാലിദ് പറയുന്നു.

മമ്മൂട്ടി നായകനായ ‘ഉണ്ട’ നല്ല സിനിമയെന്ന അഭിപ്രായം നേടിയിരുന്നു. കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമിച്ചത്.

shortlink

Related Articles

Post Your Comments


Back to top button