GeneralLatest News

20ലക്ഷം തട്ടിയെടുത്തു, ക്രൂരമായ കളിയാക്കല്‍, കരഞ്ഞ് കൊണ്ട് വീട്ടിലെത്തി; വെളിപ്പെടുത്തലുമായി നടി

ഒരു ദിവസം ആ ഏജന്റ് എന്നോട് പറഞ്ഞു, നിങ്ങളെ ഇനിടെ ഇനി ആവശ്യമില്ല, തിരിച്ച്‌ പൊയ്‌ക്കോളു എന്ന്

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പരിചിതയായ ബോളിവുഡ് താരമാണ് നോറ ഫത്തേഹി തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി പ്രേക്ഷകമനസില്‍ ഇടം, നേടിയ നോറ ഇന്ത്യ വിദേശികള്‍ക്ക് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്ന് തുറന്ന് പറയുന്നു. തനിക്കുണ്ടായ ഒരു ദുരനുഭവത്തിന്റെ വെളിച്ചത്തിലാണ് നോറയുടെ തുറന്നു പറച്ചില്‍.

ഒരു കാസ്റ്റിങ് ഏജന്റ് തന്റെ 20 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് നോറ പറഞ്ഞു. പരസ്യക്കമ്ബനികളില്‍ ജോലി ചെയ്തുണ്ടാക്കിയ പണമാണ് അവര്‍ തട്ടിയെടുത്തത്. കൂടാതെ ആ ഏജന്റ് വളരെ പ്രകോപനപരമായുമാണ് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു. ഭാഷ അറിയാത്തതിനാലും സംസാരരീതിയുടെ പേരിലും താന്‍ ഒരുപാട് അവഹേളിക്കപ്പെട്ടിട്ടുണ്ടെന്ന് നോറ കൂട്ടിച്ചേര്‍ത്തു. സഹപ്രവര്‍ത്തകര്‍ തന്നെ ക്രൂരമായി കളിയാക്കിയതിനാല്‍ കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ അനുഭവം  നോറ തുറന്ന് പറഞ്ഞു.

‘ഒരു ദിവസം ആ ഏജന്റ് എന്നോട് പറഞ്ഞു, നിങ്ങളെ ഇനിടെ ഇനി ആവശ്യമില്ല, തിരിച്ച്‌ പൊയ്‌ക്കോളു എന്ന്, ഞാനത് ഒരിക്കലും മറക്കില്ല’- നോറ വ്യക്തമാക്കി. സത്യേവ ജയതേ എന്ന ജോണ്‍ എബ്രഹാം ചിത്രത്തിന് വേണ്ടി നോറ ചുവട് വച്ച ദില്‍ബര്‍ എന്ന ഗാനമാണ് നോറയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്

shortlink

Related Articles

Post Your Comments


Back to top button