GeneralLatest NewsMollywood

‘തല വെട്ടി ഒട്ടിച്ചതാണോടാ’ ജയറാമിന്റെ ചിത്രം കണ്ട മമ്മൂട്ടി

ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം പ്രേക്ഷകർക്കും പങ്കുവയ്ക്കാൻ തീരുമാനിച്ചതെന്നും ജയറാം

കുടുംബ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായകനാണ് ജയറാം. അല്ലു അര്‍ജുന്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ജയറാം നടത്തിയ മേക്കോവര്‍ സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. ശരീരഭാരം കുറച്ച് ഫ്രീക്ക് ലുക്കിൽ എത്തുന്ന തന്റെ ലുക്ക് കണ്ട് മമ്മൂട്ടിക്കും വിശ്വസിക്കാനായില്ലെന്ന് ജയറാം പറയുന്നു.

‘ഫെയ്സ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിങിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. ‘എന്താടാ ഇത്, നീ തന്നെയാണോ, അതോ തല മാറ്റി ഒട്ടിച്ചതാണോ’ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, ‘നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ എന്നും ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം പ്രേക്ഷകർക്കും പങ്കുവയ്ക്കാൻ തീരുമാനിച്ചതെന്നും ജയറാം പങ്കുവച്ചു

Also read : ഫൈറ്റ് സീനുകള്‍ റോപ്പില്‍ ചെയ്യാനാണ് മമ്മൂട്ടിയ്ക്ക് ഇഷ്ടം; ഇതില്‍ നിന്ന് വ്യത്യസ്തമാണ് മോഹന്‍ലാലിന്റെ രീതി

ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തില്‍ അല്ലു അർജുന്റെ അച്ഛനായി ജയറാം എത്തുന്നു പൂജ ഹെഗ്ഡെ, നിവേത പേതുരാജ്, തബു, നവ്ദീപ്, സുശാന്ത്, സത്യരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 2020 ൽ ചിത്രം റിലീസിനെത്തും

shortlink

Related Articles

Post Your Comments


Back to top button