CinemaGeneralLatest NewsMollywoodNEWS

സിനിമയിലെത്തിയ ശേഷം തലക്കനംവെച്ചവരെക്കുറിച്ച് സുരഭി: സിനിമയുടെ പളപളപ്പ് മോഹിപ്പിച്ചിട്ടില്ല

സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത്

ടെലിവിഷന്‍ സീരിയല്‍ രംഗത്ത് നിന്ന് സിനിമാ രംഗത്തെത്തുകയും പിന്നീടു പുരസ്കാരങ്ങളുടെ പൊന്‍ തിളക്കം കൊണ്ട് മലയാള സിനിമയിലെ മികച്ച നടിയായി മാറുകയും ചെയ്ത സുരഭി വന്നവഴി മറക്കാതെ മുന്നേറുന്ന കലാകാരിയാണ്, സിനിമയോടുള്ള പാഷനാണ് തന്നെ മോഹിപ്പിച്ചതെന്നും സിനിമയുടെ പളപളപ്പ് കണ്ണ് മഞ്ഞളിച്ചിട്ടില്ലെന്നും ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സുരഭി വ്യക്തമാക്കുന്നു.

“സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത്. ജീവിതത്തിലും സ്ക്രീനിലും അഭിനയിച്ചഭിനയിച്ച് ഇതിലേതാണ് ജീവിതം ഇതിലേതാണ് സ്ക്രീനിലുള്ളത് എന്ന് മനസിലാവാത്ത രീതിയില്‍ സ്വഭാവം മാറിയപ്പോയവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ മോഹിപ്പിച്ചത് സിനിമയുടെ പളപളപ്പല്ല അതിനോടുള്ള പാഷനാണ്.
എന്നെക്കാള്‍ ഇല്ലായ്മ അനുഭവിച്ചവരാണ് എന്റെ കഥാപാത്രങ്ങള്‍. ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതിന്റെ ഇല്ലായ്മയാണ് ഞാനനുഭവിക്കുന്നത്. ഇഷ്ടപ്പെട്ടു തെരെഞ്ഞെടുത്തതാണ് ഈ യാത്ര. ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോകും പോലെ തന്നെയാണ് അതും. അങ്ങനെ പോകുമ്പോള്‍ ഉള്ളിലിരുന്നു ഒരാള്‍ പാടും ‘അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ പോവണ്ടാ പോവണ്ടാന്നു’ അപ്പോ മറ്റേ പകുതി പാടും ‘കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയ്‌ വരുമ്പോള്‍ എന്ത് കൊണ്ട് വരും’, തമാശരൂപേണ സുരഭി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button