CinemaGeneralLatest NewsMollywoodNEWS

1997-ലാണ് ഞാന്‍ ‘അമ്മ’ സംഘടനയുടെ ജോയിന്‍റ് സെക്രട്ടറിയായത്: ഇരുപത്തിരണ്ടു വയസ്സിലെ പ്രമുഖ സ്ഥാനത്തെക്കുറിച്ച് സുചിത്ര

'സുചിത്രയെ ആദ്യമായി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ എനിക്കും നഷ്ടബോധം തോന്നിയിട്ടുണ്ട്' എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി

മലയാളി പ്രേക്ഷക മനസ്സില്‍ സുചിത്ര എന്ന നടി ഇമേജ് നോക്കാതെ അഭിനയിച്ച നായിക മുഖമാണ്, മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ നായികായി വേഷമിടുമ്പോഴും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ നടന്മാരുടെ നായികയായും സുചിത്ര വെള്ളിത്തിരയിലെ ശ്രദ്ധേയ സാന്നിധ്യമായി. നിര്‍മ്മാതാവായ തന്റെ അച്ഛന് താന്‍ ബാലചന്ദ്രമേനോന്‍ സിനിമയിലൂടെ വരണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടക്കാതെ പോയെന്നും തുറന്നു പറയുകയാണ് സുചിത്ര, ഇത് താന്‍ ബാലചന്ദ്രമേനോനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സുചിത്ര പറയുന്നു.

‘ബാലചന്ദ്രമേനോന്‍ സാറിന്റെ സിനിമയിലൂടെ നായികായി വരണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹത്തിന് നായികമാരെ ക്രിയേറ്റ് ചെയ്യാനുള്ള മാജിക് അറിയാം. അതുകൊണ്ടാണ് അദ്ദേഹം അവതരിപ്പിച്ച നായികമാരെല്ലാം സിനിമയില്‍ ഒരുപാട് തിളങ്ങിയത്. സിനിമയില്‍ സജീവമായ ശേഷം ഒരിക്കല്‍ എന്റെയീ നടക്കാതെ പോയ ആഗ്രഹം പറഞ്ഞിരുന്നു. ‘സുചിത്രയെ ആദ്യമായി അവതരിപ്പിക്കാന്‍ പറ്റാത്തതില്‍ എനിക്കും നഷ്ടബോധം തോന്നിയിട്ടുണ്ട്’ എന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടി. സിനിമയില്‍ അവതരിപ്പിച്ചില്ലെങ്കിലും മേനോന്‍ സാറാണ് എന്നെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായി തെരഞ്ഞെടുത്തത്. 1997-ലാണ് ഞാന്‍ ‘അമ്മ’ ജോയിന്റ് സെക്രട്ടറിയായത്. അന്നെനിക്ക് കഷ്ടിച്ച് 22 വയസ്സാണ്. ഒരാള്‍ടെ കഴിവ് കണ്ടെത്താന്‍ മേനോന്‍ സാറിനു പ്രത്യേക കഴിവുണ്ട്. എനിക്ക് അഡ്മിനിസ്ട്രേറ്റീവ് കേപ്പബിലിറ്റി ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ആതമവിശ്വാസം പകര്‍ന്നു തന്നു. ഭാരവാഹിത്തം വെല്ലുവിളിയായി തന്നെ ഞാന്‍ ഏറ്റെടുത്തു. മധു സാര്‍, അന്തരിച്ച മുരളി ചേട്ടന്‍ എന്നിവരായിരുന്നു മറ്റു ഭാരവാഹികള്‍. ആര്‍ട്ടിസ്റ്റ് ആയാല്‍ അഭിനയം മാത്രമെന്ന സങ്കല്‍പ്പം മാറിയത് അക്കാലത്താണ്. അംഗങ്ങളുടെ വെല്‍ഫെയറിനെക്കുറിച്ച് കൂടി സംഘടന ചിന്തിക്കാന്‍ തുടങ്ങി.

shortlink

Related Articles

Post Your Comments


Back to top button