BollywoodGeneralLatest News

”എനിക്ക് ആലില വയറില്ല. അത് തുറന്ന് പറയാന്‍ യാതൊരു നാണക്കേടുമില്ല”! വിമര്‍ശകര്‍ക്ക് നടിയുടെ മറുപടി

നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണം. അക്കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല

സോഷ്യല്‍ മീഡിയയില്‍ ബോഡിഷേയിമിംഗിനു ധാരാളം നടിമാര്‍ ഇരയാവാറുണ്ട്. ശരീരസൗന്ദര്യത്തിന്റെ പേരില്‍ നിറയുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡിലെ സൂപ്പര്‍താരം വിദ്യ ബാലന്‍. തന്റെ നിലപാടുകള്‍ മടിയില്ലാതെ സമൂഹത്തോട് തുറന്നു പറയുന്ന താരങ്ങളില്‍ ഒരാള്‍കൂടിയാണ് വിദ്യാ ബാലന്‍. തന്റെ പുതിയ ചിത്രമായ മിഷന്‍ മംഗല്‍ എന്ന ചിത്രത്തിന്റെ വിജയത്തിലും ശരീരത്തിന്റെ പേരില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് താരം.

”ആളുകള്‍ എന്നെ പറ്റി ഉണ്ടാക്കുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും എന്നെ ഒരു തരത്തിലും ബാധിക്കുന്ന കാര്യമല്ല. ഞാന്‍ ഏത് അവസ്ഥയിലാണോ ആ അവസ്ഥയില്‍ എനിക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ട്. ഞാന്‍ ഗര്‍ഭിണിയല്ല. എനിക്ക് ആലില വയറില്ല. അത് തുറന്ന് പറയാന്‍ എനിക്ക് യാതൊരു നാണക്കേടും തോന്നാറില്ല. ശരീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുമ്ബോള്‍ ഞാന്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. അത് നിങ്ങളുടെ ചിന്താഗതിയുടെ കുഴപ്പമാണ്. അങ്ങനെയെങ്കില്‍ എന്നോട് ക്ഷമിക്കണം. അക്കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല.” വിദ്യ പറയുന്നു

Tags

Post Your Comments


Back to top button
Close
Close