GeneralLatest NewsWorld Cinemas

ഇഷ്‌ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ട്; അശ്ലീല സിനിമാ മേഖലയില്‍ നിന്നും നേരിട്ടവ വെളിപ്പെടുത്തി പ്രമുഖ നടി

ഐസിസ് ഭീഷണിയെത്തുടര്‍ന്ന് അശ്ലീല സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന നടി

ലോക ശ്രദ്ധനേടിയ പോണ്‍ താരമാണ് മിയ ഖലീഫ. ഐസിസ് ഭീഷണിയെത്തുടര്‍ന്ന് അശ്ലീല സിനിമാ രംഗത്ത് നിന്നും വിട്ടു നില്‍ക്കുന്ന മിയ അവതാരക ജോലിയില്‍ സജീവമാണ്. എന്നാല്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ജനം തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നുനോക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് താരം പറയുന്നു. ആള്‍ക്കാരുടെ ചൂഴ്ന്നുനോട്ടം തന്നെ അപമാനിക്കുന്നതായാണ് കാണുന്നതെന്നും മിയ ഖലീഫ ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞതോടെ സിനിമാ മേഖലയില്‍ നിന്നും സമാന അനുഭവമുണ്ടായവര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന കാര്യങ്ങള്‍ തന്നോട് പങ്കുവച്ചുവെന്ന് മിയ ഖലീഫ വ്യക്തമാക്കി. തങ്ങള്‍ക്കു ഇഷ്‌ടപ്പെടാത്ത കാര്യങ്ങള്‍ തങ്ങളെക്കൊണ്ട് പലരും ചെയ്യിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ താരം പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചത് കാരണം സ്വകാര്യത് പൂര്‍ണമായി നഷ്ടമായെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button